റാങ്ക് ലിസ്റ്റുകാർ പടിക്കുപുറത്ത്: കൂട്ടവിരമിക്കലിൽ വന്ന 16000 ഒഴിവുകളിൽ താൽക്കാലിക നിയമനം:

Spread the love

തിരുവനന്തപുരം :   ഇന്നലെ 16,638 സർക്കാർ ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചെങ്കിലും അവരുടെ എൻട്രി കേഡറുകളില്‍ ഉടനടി സ്ഥിരനിയമനം ഉണ്ടാവില്ല.

സർക്കാ‌ർ സാമ്ബത്തിക പ്രതിസന്ധി പറയുമ്ബോഴും താത്കാലിക നിയമനമാണ് പ്രധാന കാരണം.

ഒഴിവുകളില്‍ പകുതിയും അദ്ധ്യാപകരുടേതാണ്. പി.ടി.എ വഴിയുള്ള താത്കാലിക നിയമനത്തിന് ഉത്തരവിറങ്ങിക്കഴിഞ്ഞു. പി.എസ്.സി റാങ്ക്‌ലിസ്റ്റിലുള്ളവർക്ക് താത്കാലിക നിയമനത്തില്‍ മുൻഗണനയുണ്ട്. താത്കാലിക അദ്ധ്യാപകരെ ഇക്കൊല്ലം മുഴുവൻ തുടരാൻ അനുവദിക്കണമെന്നാണ് ഉത്തരവ്. അതിനാല്‍ റാങ്ക്‌ലിസ്റ്റില്‍ നിന്നുള്ള നിയമനം പ്രതീക്ഷിക്കേണ്ട.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.ഇ.ബിയില്‍ 20 തസ്തികകളിലായി 1099പേർ വിരമിച്ചെങ്കിലും അവിടെയും താത്കാലിക നിയമനമാണ്. വിരമിച്ച ഓവർസിയർമാർ താത്കാലികാടിസ്ഥാനത്തില്‍ തുടരും. പൊലീസില്‍ 4725 പേരുള്ള പുതിയ ലിസ്റ്റ് നിലവില്‍ വന്നെങ്കിലും നിയമന പ്രതീക്ഷ കുറവാണ്. 13,975 പേരുടെ കഴിഞ്ഞ ലിസ്റ്റില്‍ നിയമനം കിട്ടിയത് 4,029 പേർക്കാണ്. കെ.എസ്.ആർ.ടി.സിയില്‍ 674 ഒഴിവുകളുണ്ടാവുമെങ്കിലും താല്‍ക്കാലികക്കാരുടെ പട്ടികയിലുള്ളവർക്ക് അവസരം നല്‍കും.

എല്ലാ വകുപ്പിലും വിരമിക്കലിനെ തുടർന്നുള്ള സ്ഥാനക്കയറ്റം കൃത്യമായി നടക്കും. ഒഴിവുണ്ടാവുന്ന എൻട്രി കേഡർ തസ്തികകളായ അസിസ്റ്റന്റ്, എല്‍.ഡി ക്ലർക്ക്, എല്‍.ഡി ടൈപ്പിസ്റ്റ്, കമ്ബ്യൂട്ടർ അസിസ്റ്റന്റ് , ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്, അദ്ധ്യാപകർ എന്നിവയില്‍ റാങ്ക്പട്ടികകളുണ്ട്. സ്ഥാനക്കയറ്റം അനുവദിച്ച്‌ പുതിയ ഒഴിവുകള്‍ നിലവില്‍വരാൻ മൂന്നു മാസത്തിലേറെയെടുക്കും. അതിനുശേഷം ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഇത് പലപ്പോഴും നടക്കാറില്ല.

മുൻകൂട്ടി റിപ്പോർട്ടിംഗ് നടപ്പായില്ല

വിരമിക്കുന്നത് മുൻകൂട്ടി മനസിലാക്കി പി.എസ്.സിയെ അറിയിക്കുന്ന ഓണ്‍ലൈൻ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. നടപ്പായിരുന്നെങ്കില്‍ വകുപ്പുമേധാവികള്‍ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതുവരെ പി.എസ്.സിക്ക് കാത്തിരിക്കേണ്ടി വരുമായിരുന്നില്ല.

 

നീണ്ട ലിസ്റ്റുകള്‍, നിയമനം കമ്മി

 

#എല്‍.ഡി ക്ലർക്ക്

 

ലിസ്റ്റ്: 16,000 പേർ

 

കാലാവധി:14 മാസം

 

നിയമന ശുപാർശ:6810

 

നിയമന ശതമാനം:28.95

 

# ലാസ്റ്റ് ഗ്രേഡ്

 

ലിസ്റ്റ്:11,000 പേർ

 

കാലാവധി:13 മാസം

 

നിയമന ശുപാർശ: 4802

 

നിയമന ശതമാനം: 29.59

 

# എല്‍.പി അദ്ധ്യാപകർ

ലിസ്റ്റ്: 7500പേർ

 

കാലാവധി: 12 മാസം

 

നിയമന ശുപാർശ: 4099

 

നിയമന ശതമാനം: 35.33

 

# യുപി അദ്ധ്യാപകർ

 

ലിസ്റ്റ്: 6300പേർ

 

കാലാവധി: 18 മാസം

 

നിയമന ശുപാർശ: 2321

 

നിയമന ശതമാനം: 26.92

 

വിരമിക്കല്‍ ഇങ്ങനെ

 

കെ.എസ്.ഇ.ബി-1099

 

പൊലീസ്-800

റവന്യൂ-461

 

തദ്ദേശം-300

 

ഭക്ഷ്യം-66

 

പി.എസ്‌.സി-48

സെക്രട്ടേറിയറ്റ്-200

കെ.എസ്.ആർ.ടി.സി 674