play-sharp-fill
ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം, പയ്യേകളിയിൽ കോളേജ് വിദ്യാർത്ഥി റിമാൻഡിൽ

ജിമ്മിലേക്ക് പോയ യുവതിയോട് ലൈംഗികാതിക്രമം, പയ്യേകളിയിൽ കോളേജ് വിദ്യാർത്ഥി റിമാൻഡിൽ

കോഴിക്കോട്  : പയ്യോളിയില്‍ വെച്ച്‌ ഇക്കഴിഞ്ഞ ബുധനാഴ്ച യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി റിമാന്‍ഡില്‍.

ഫിറ്റ്നസ് സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ വെച്ച്‌ കയറിപ്പിടിച്ച പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെന്ന ഇരുപതുകാരന്‍ ഇന്നലെ പയ്യോളി പൊലീസിന്റെ പിടിയിലായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയാണ് പ്രതി. യുവതി പരാതി നല്‍കിയെങ്കിലും സംഭവത്തിന് ശേഷം പ്രതി കടന്നു കളഞ്ഞിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പയ്യോളി പൊലീസ് പിടികൂടിയത്