play-sharp-fill
ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണ കേസ്: ‘അസുഖബാധിതനായി ചികിത്സയിലാണ്, അറസ്റ്റ് തടയണം’, മുൻകൂർ ജാമ്യ ഹർജിയുമായി രഞ്ജിത്ത് കോടതിയിൽ

ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണ കേസ്: ‘അസുഖബാധിതനായി ചികിത്സയിലാണ്, അറസ്റ്റ് തടയണം’, മുൻകൂർ ജാമ്യ ഹർജിയുമായി രഞ്ജിത്ത് കോടതിയിൽ

 

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. താൻ അസുഖബാധിതനായി ചികിത്സയിലാണ്. പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.

 

പാലേരിമാണിക്യം എന്ന സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.


 

സിനിമയിൽ അവസരം നൽകാത്തതിലെ നിരാശയിലാണ് ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറയുന്നു. നടിയുമായി സംസാരിച്ചപ്പോൾ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group