ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിംഗിനിടെ അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ മരിച്ച പെരുമ്പനച്ചി കരിപ്പാശേരി കെ.എസ്.മാത്യുവിന്‍റെ ഭാര്യ റാണി മാത്യു (54, ചീരംചിറ ഗവ. യുപി സ്‌കൂള്‍ പ്രാധാനാധ്യാപിക) വിന്‍റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിനു നടക്കും.
മൃതദേഹം നാളെ വൈകുന്നേരം നാട്ടിലെത്തിച്ച് ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വെള്ളിയാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും.
പരേത പായിപ്പാട് കറുകക്കളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്‍വിന്‍ മാത്യു (കാനഡ), നിവിന്‍ മാത്യു, ദീപക് മാത്യു (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group