play-sharp-fill
കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അൻസിയെ അഴിക്കുള്ളിലാക്കി ; ജാമ്യം കിട്ടാൻ ഒരു ലക്ഷം രൂപ മുടക്കിയത് ഭർത്താവ് ; ഭർത്താവിനൊപ്പം കഴിയവേ റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി : വീട്ടിൽ നിന്നുമിറിങ്ങിയത് അക്ഷയകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ്

കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അൻസിയെ അഴിക്കുള്ളിലാക്കി ; ജാമ്യം കിട്ടാൻ ഒരു ലക്ഷം രൂപ മുടക്കിയത് ഭർത്താവ് ; ഭർത്താവിനൊപ്പം കഴിയവേ റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി : വീട്ടിൽ നിന്നുമിറിങ്ങിയത് അക്ഷയകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ്

സ്വന്തം ലേഖകൻ

കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനിയായ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു.

ഇത് രണ്ടാം തവണയാണ് അൻസി കാമുകനൊപ്പം പോകുന്നത്. നെടുമങ്ങാട് അരുവിക്കര മണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി പോയത്. ജനുവരി 17 ന് ഇയാൾക്കൊപ്പം പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് അൻസിയുടെ ഭർത്താവും പിതാവും നൽകിയ പരാതിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ഭർത്താവ് മുനീർ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്തിരുന്നു.

മുനീറിനൊപ്പം ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അൻസി വീണ്ടും കാമുകനൊപ്പം പോയത്.അക്ഷയ കേന്ദ്രത്തിൽ പോകുകയാണ് എന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിയ അൻസി സഞ്ചുവിനൊപ്പം കടന്നു കളയുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് അൻസിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അൻസിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗമാണ്. പല പ്രതിഷേധ പരിപാടികൾക്കും ഇയാൾ പങ്കെടുത്തിട്ടുണ്ട്.

കൂടാതെ അൻസിയുടെ വീട്ടിൽ സ്ഥിര സന്ദർശകനുമായിരുന്നു. ഇതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. വീണ്ടും അൻസി കാമുകനൊപ്പം ഒളിച്ചോടിയതിന് തുടർന്ന് പിതാവ് റഹീമും ഭർത്താവ് മുനീറും കൊട്ടിയം പൊലീസിൽ പരാതി നൽകി.

തന്റെ സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ വേണ്ടിയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് അന്ന് പൊലീസിന് നൽകിയ മൊഴി. ഭർത്താവിനൊപ്പം നിന്നാൽ പഠിക്കാൻ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നാണ് റംസി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു.