
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമ സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തത് യുഡിഎഫുകാരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.ഒര്‍ജിനല്‍ വോട്ടുകള്‍ പോലും പട്ടികയില്‍ ചേര്‍ക്കാത്തവരാണ് കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് മറുപടി നൽകിയിരിക്കുന്നത് .
വോട്ടര്‍പ്പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തത് പ്രതിപക്ഷ നേതാവിന്‍റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒര്‍ജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്’ എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരട്ടവോട്ട് ആരോപണവുമായി വന്നിട്ടുള്ള തെളിവുകളെല്ലാം കോണ്‍ഗ്രസിന് എതിരാണെന്നും, മറ്റൊരു പാര്‍ട്ടിയും കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചതായി അറിയില്ലായെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തിയത്. ഇരട്ട വോട്ട് സംബന്ധിച്ച് വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നത് പ്രതിപക്ഷ നേതാവ് തന്നെയായിരുന്നു. വോട്ട് ചേര്‍ത്തവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു.
ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ് അദ്ദേഹം ആദ്യം പരാതി ഉന്നയിച്ചത്. ഇതിന്റെ പിന്നാലെ അറുപത്തിയഞ്ചോളം നിയമ സഭാ മണ്ഡലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തിരുന്നു.
ഇതോടൊപ്പം ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നു എന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.