Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിലെ ഭിന്നതകള്‍ അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി. രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്നും പുറത്തുവന്ന എംഎല്‍എമാരുടെ പിന്തുണാ കണക്കുകള്‍ യാഥാര്‍ഥ്യമല്ലെന്നും അവർ വ്യക്തമാക്കി.

video
play-sharp-fill

സർക്കാർ രൂപീകരണത്തിനായി ഉടൻ ഗവർണറെ സമീപിക്കുമെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകുമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ ചുമതലയേല്‍പ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കെ. സി. വേണുഗോപാൽ നിരാശനല്ലെന്നും അദ്ദേഹത്തിന് മുന്നോട്ടുപോകാന്‍ ഇനിയും സമയമുണ്ടെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. കെസി വേണുഗോപാലിന് യാതൊരു മാനസിക വിഷമവും ഇല്ലെന്നും അവർ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group