സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ കാലം സെലിബ്രിറ്റികൾ ഉൾപ്പെടെ പലരുടെയും അടുക്കൾക്ക് പാചകപരീക്ഷണകാലം കൂടിയാണ്.
അടുക്കളയിലെ പരീക്ഷണ പാചകക്കാർ സെലബ്രിറ്റികളാണെങ്കിൽ ആ വാർത്ത നാടാകെ വൈറലുമാകും. ഇത്രയും കാലം അടുക്കള കാണാത്ത പല ഭർത്താക്കന്മാരും ഇപ്പോൾ അടുക്കള കൈയ്യേറിയിട്ടുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ ഭാര്യമാരെ ഞെട്ടിപ്പിക്കുന്ന കിടിലിൻ റെസിപ്പികളുമായി എത്തുന്ന ഭർത്താക്കന്മാരും ഇക്കൂട്ടത്തിലുണ്ട്. തെലുങ്ക് നടൻ രാംചരണിന്റെ പാചകപരീക്ഷണമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ വിശേഷം.
ലോക് ഡൗൺ കാലം ഭാര്യയ്ക്കായി ഭക്ഷണമുണ്ടാക്കുകയാണ് രാംചരൺ. ഭക്ഷണം ഉണ്ടാക്കുക മാത്രമല്ല , രാംചരൺ അടുക്കളയും വൃത്തിയാക്കി വെയ്ക്കുന്നുണ്ടെന്നാണ് ഭാര്യ ഉപാസനയുടെ വാക്കുകൾ. അതാണ് അദ്ദേഹത്തെ എന്റെ ഹീറോ ആക്കുന്നതെന്നുമാണ് എന്നാണ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് ഉപാസന കുറിച്ചിരിക്കുന്നത്.