
സ്വന്തം ലേഖകൻ
രാമപുരം : ചീട്ടുകളി സംഘത്തെ
പിടിക്കാനായി രണ്ടാം നിലയിൽ കയറിയ
എസ് ഐ തെന്നി വീണ് മരിച്ചു.
രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ ജോബി കാൽ വഴുതി വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറിയിലേക്ക് കയറുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവർ പാലാ മാർസ്ളീവാ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പൊൻകുന്നം സ്വദേശിയാണ്