രാമന്‍കുളം കുടിവെള്ള പദ്ധതി 15ന് കൃഷി മന്ത്രി പി. പ്രസാദ് നാടിന് സമര്‍പ്പിക്കും
സ്വന്തം ലേഖകൻ
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്തിലെ രാമന്‍കുളം കുടിവെള്ള പദ്ധതി 15ന് കൃഷി മന്ത്രി പി.
പ്രസാദ് നാടിന് സമര്‍പ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനത്തിനായി ചെന്ത്രാപ്പിന്നി എം.എച്ച്.എം ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഇ.ടി. ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. നിഖില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വാസന്തി തിലകന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. ഫല്‍ഗുണന്‍, നൗമി പ്രസാദ്, പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീര്‍, ഹേന രമേഷ്, സജീഷ് സത്യന്‍, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ അഡ്വ. വി.കെ. ജ്യോതിപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇ.ടി.ടൈസണ്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 72 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എടത്തിരുത്തി പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.