
മിണ്ടാപ്രാണിയുടെ കൈയ്യും കാലും കൂട്ടി കെട്ടി വാഴത്തടയിൽ ബന്ധിച്ച് അറ്റിൽ തള്ളി : സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ
സ്വന്തം ലേഖകൻ
രാമമംഗലം: മൂവാറ്റുപുഴയാറിലെ കഴിഞ്ഞ നാലു ദിവസമായി ജീവനുവേണ്ടി പോരാട്ടത്തിലായിരുന്നു ഒരു നായ. ഒടുവിൽ രാമമംഗലം ചൊവ്വാറ്റുതാഴം കടവിൽ നിന്നും നായയെ ജീവതത്തിലേക്ക് തിരികെ കയറ്റിയത് സി.പി.എം. രാമമംഗലം ലോക്കൽ സെക്രട്ടറി.
കഴിഞ്ഞ തിങ്കളാഴ്ച രാമമംഗലം മാർക്കറ്റ് റോഡിനു സമീപം കാടു പിടിച്ച ഭാഗത്ത് വെള്ളത്തിൽ നായ് നിൽക്കുന്നത് എതിർകരയിലുള്ള മണീട് പഞ്ചായത്തിലുള്ള ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് ഇന്നലെ വൈകുന്നേരവും ഇതേ നായയെ കണ്ടതോടെ ഇവർ വിവരം സിപിഎം രാമമംഗലം ലോക്കൽ സെക്രട്ടറി ജിജോ ഏലിയാസിനെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞത് ജിജോയും സഹപ്രവർത്തകരും രക്ഷപ്പെടുത്താൻ എത്തിയത്. കൈയും കാലും കൂട്ടിക്കെട്ടി കഴുത്തിൽ കേബിൾ കുരുക്കിട്ട് വാഴത്തടയിൽ ബന്ധിച്ച നിലയിലായിരുന്നു നായ്. ആരെങ്കിലും പിടികൂടി കുരുക്കിട്ട് പുഴയിൽ എറിഞ്ഞതാകാമെന്നാണ് സംശയം. കൈകാലുകൾ ബന്ധിച്ചിരുന്നതിനാൽ നീന്തുവാനും കഴിഞ്ഞിരുന്നില്ല.
വാഴത്തട പുഴയിലേക്ക് ചാഞ്ഞിരുന്ന വള്ളിപ്പടർപ്പിൽ തങ്ങിയതിനാലാണ് ഇവിടെ കുടുങ്ങാൻ കാരണമായത്. ഭക്ഷണം ഇല്ലാതെ വെള്ളത്തിൽ നിന്നിരുന്നതിനാൽ അവശ നിലയിലായ നായയെ ഏറെ പണിപ്പെട്ടാണ് കരയിലെത്തിച്ചതെന്ന് ജിജോ പറഞ്ഞു.