play-sharp-fill
സൽമാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാൽ കൊണ്ട് തൊടില്ല;  നഗ്നപാദയായി രാഖി സാവന്തിന്റെ ശപഥം

സൽമാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാൽ കൊണ്ട് തൊടില്ല;  നഗ്നപാദയായി രാഖി സാവന്തിന്റെ ശപഥം

സ്വന്തം ലേഖകൻ

വിവാദങ്ങളിലൂടെ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാഖി.

ഇന്ന് മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ ബോളിവുഡ് താരവും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ രാഖി സാവന്തിനെ കണ്ട് പാപ്പരാസികൾ ഒന്ന് അമ്പരന്നു. ചെരിപ്പിടാതെ കയ്യിൽ പിടിച്ചായിരുന്നു താരത്തിന്റെ വരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെരിപ്പിടാതെ എത്തി ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വാർത്താ താരമായിരിക്കുകയാണ് രാഖി

ചെരിപ്പ് ഒഴിവാക്കാൻ രാഖി പറഞ്ഞ കാരണം തന്നെ.

സൽമാൻ ഖാൻ കല്യാണം കഴിക്കാതെ താൻ ഇനി ചെരിപ്പ് കാൽ കൊണ്ട് തൊടില്ലെന്നാണ് രാഖി വ്യക്തമാക്കിയിരിക്കുന്നത്. മുംബൈ എയർപോർട്ടിൽ ലൈം ഗ്രീൻ ടോപ്പും ജീൻസുമായിരുന്നു രാഖിയുടെ വേഷം.

പിങ്ക് ജാക്കറ്റു കൊണ്ട് മുഖവും മറച്ചിരുന്നു. ഇതിനു കാരണം ചോദിച്ചപ്പോൾ താൻ ചെരിപ്പ് ധരിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സൽമാൻ ഖാൻ വിവാഹം കഴിക്കണമെന്നും അത് ആഗ്രഹിച്ചാണ് ചെരിപ്പിടാത്തതെന്നുമായിരുന്നു പ്രതികരണം.

ശ്രീലങ്കയിൽ നിന്നും ദുബൈ വഴി മുംബൈയിൽ എത്തിയത് ചെരിപ്പിടാതെയാണ്. സൽമാൻ തനിക്ക് സഹോദര തുല്യനാണ്. അദ്ദേഹം വിവാഹം കഴിക്കണം. കുട്ടികളുണ്ടാകണം. ഇതാണ് തന്റെ ആഗ്രഹം- രാഖി പറയുന്നു. സൽമാന്റെ വിവാഹം കഴിയാതെ താൻ ചെരിപ്പ് ധരിക്കില്ലെന്നും രാഖി പറയുന്നു.