
നെടുങ്കണ്ടം ഉരുട്ടിക്കൊല ; പ്രതികളെ ഒളിപ്പിച്ചത് മുൻ എസ് പി; എസ്‌ഐയ്ക്ക് നിർദേശം നൽകിയത് ഗൺമാന്റെ ഫോണിൽ നിന്നും : കെ ബി വേണുഗോപാൽ കുടുക്കിലേക്ക്
സ്വന്തം ലേഖകൻ
നെടുങ്കണ്ടം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് പ്രതികളുമായി ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാൽ ബന്ധപ്പെട്ടത് ഗൺമാന്റെ ഫോണിൽ. രാജ്കുമാറിനെ കൈകാര്യം ചെയ്യാൻ നിർദേശിച്ചതും ഈ ഫോണിലൂടൊണ്. എസ്ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാൽ തുടർച്ചയായി വിളിച്ചു.ഉരുട്ടിക്കൊലയിൽ കൂടുതൽ അറസ്റ്റ് നടക്കാനിരിക്കെ മർദനത്തിന് നേതൃത്വം കൊടുത്ത രണ്ട് പൊലീസുകാർ ഒളിവിൽ. എഎസ്ഐ സി.ബി.റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് ഒളിവിൽപ്പോയത്. മറ്റ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽപ്പോയത്.ഒളിവിൽപോയത് എസ്പിയുടെ നിർദേശപ്രകാരമാണെന്നാണ് പുറത്ത് വരുന്ന വിവരം.ഇതോടെ കെ ബി വേണുഗോപാലിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് ലങിക്കുന്ന സൂചന. മരിച്ച രാജ്കുമാറിനെ കൂടുതൽ ഉപദ്രവിച്ചത് നിയാസെന്നാണ് കണ്ടെത്തൽ.പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് ദിവസമായി ഈ പോലീസുകാരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക.കേസിൽ ഒന്നും നാലും പ്രതികളായ പോലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മർദ്ദനത്തിൽ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് സൂചന. കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.കേസിൽ ഇന്നലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി(എസ്പി)കെ ബി വേണുഗോപാലിനെ സ്ഥലം മാറ്റിയിരുന്നു.ഭീകരവിരുദ്ധ സ്‌ക്വഡ് എസ്പിയാണ് പുതിയ നിയമനം.മരിച്ച രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി പൊലീസ് മോധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്‌ഐ കെ.എം.സാബു ക്രൈബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ.