video
play-sharp-fill

നാട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ കോട്ടയം സ്വദേശിയ്ക്ക്  അന്ത്യയാത്ര ; രാജുവിന്റെ വേർപാടിൽ കണ്ണീരടക്കാനാവാതെ സുഹൃത്തുക്കൾ

നാട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ കോട്ടയം സ്വദേശിയ്ക്ക് അന്ത്യയാത്ര ; രാജുവിന്റെ വേർപാടിൽ കണ്ണീരടക്കാനാവാതെ സുഹൃത്തുക്കൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഷാർജയിൽ നിന്നും അവധിയ്ക്കായി നാട്ടിലേക്ക് പോകുവാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ തന്നെയാണ് കോട്ടയം സ്വദേശിയായ രാജുവിന്റെ അന്ത്യയാത്രയും. എംബാമിംഗ് സെന്റിൽ നിന്ന് രാജുവിന്റെ മൃതദേഹം വെള്ളതുണിയിൽ പൊതിഞ്ഞ് പെട്ടിയിൽ പാക്ക് ചെയ്യുമ്പോൾ, ഇന്നേ ദിവസം തന്നെ യാത്രക്കാരനായി നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റിന്റെ കോപ്പി സുഹൃത്തിന്റെ കയ്യിൽ കാണാമായിരുന്നു.

ഷാർജയിൽ നിന്നും അവധിയ്ക്കായി നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിയിൽ കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയതിനിടെയാണ് വാഹനാപകടത്തിൽ രാജു മരിക്കുന്നത്. ഈ മാസം 18 ന് ദുബായിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ ഷാർജ മലിഹ റോഡിൽ കാർ അപകടത്തിൽ വച്ചാണ് രാജു മരണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സ്വദേശി രാജു കഴിഞ്ഞ ആറ് വർഷമായി ഷാർജയിലെ ഒരു അറബിക് റെസ്റ്റാറന്റിൽ കുക്കായി ജോലി ചെയ്ത് വരുകയായിരുന്നു.രാജുവിന് ഭാര്യയും രണ്ട് ആൺമക്കളുമാണുള്ളത്.

സാമ്പത്തികമായി ഏറെ ദുരിതത്തിലായിരുന്നു രാജു. തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ വൈകീട്ട് ദുബൈ എംബാമിങ് സെന്ററിൽ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു സുഹൃത്തുക്കൾ. രാജുവിന്റെ ഭാരൃ ബിന്ദുവിനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

Tags :