
രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക; ചുമരെഴുത്തിന് പിന്നിലെ രഹസ്യം ഇത്
സ്വന്തംലേഖകൻ
കോട്ടയം : കാസർകോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ സോഷ്യൽ മീഡിയയിൽ തരംഗമായ ചുവരെഴുത്തായിരുന്നു ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ വോട്ട് ചെയ്യുക എന്നത്.
എന്നാൽ പെട്ടെന്ന് ആരുടെയും നെറ്റിചുളിക്കുന്ന ഈ എഴുത്ത് സ്നേഹത്തിന്‍റെ ഭാഷയാണ് എന്നാണ് യുഡിഎഫുകാര്‍ പറയുന്നത്.‘ഇച്ച’ എന്നാൽ കാസർകോട് ഭാഷയിൽ ജ്യേഷ്ഠ സഹോദരൻ എന്ന് അർഥം. അത് കൂട്ടിച്ചേര്‍ത്താണ് ‘രാജ്മോഹന്‍ ഉണ്ണിച്ചാക്ക്’ എന്ന് എഴുതിയത് എന്നാണ് പറയുന്നത്. തിരുവനന്തപുരത്തുകാരനായ ഉണ്ണിത്താന് ‘അണ്ണൻ’ വിളി പോലെയാണ് കാസര്‍കോടിന്‍റെ ഇച്ച വിളിയും.
Third Eye News Live
0