രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ച് പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റി

Spread the love

എരുമേലി : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനം ആചരിച്ച് പാണപിലാവ് കോൺഗ്രസ് മേഖല കമ്മറ്റി.

video
play-sharp-fill

രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ചീനി മരം ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ മാലചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

വിറ്റി മാത്യു വെമ്പാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി. കർഷകനും പൊതു പ്രവർത്തകനുമായ ബിനു നിരപ്പേൽ, സിബി നെടിയ മുറിയിൽ, ബിജോയ്, ജോജോ കണ്ടത്തിൽ, സുനിൽ പന്നാംകുഴിയിൽ, ഔസേപ്പച്ചൻ മുതു പ്ലാക്കൽ, ബിൻസ് കുഴിക്കാട്ട്, ബെർളി ഇടത്തിനകത്ത്, സതീഷ് ചാത്തൻകുഴിയിൽ, രാജൻ പുതിയോട്ട്, ജേക്കബ്ബ് ഇടയാടിയിൽ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group