ജോസ് കെ.മാണി എംപിയുടെ ഇടപെടലിനെ തുടർന്ന് പാലായിൽ ” രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജി” യാഥാർഥ്യമാകുന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി പാലായിലേക്ക് .പാലാ താലൂക്ക് ആശുപത്രിയോടു ചേര്‍ന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ജോസ് കെ.മാണി എംപി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു നടപടി. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയ്ക്കു പുറത്തെ ആദ്യത്തെ സെന്ററാണിത്.

മെഡിക്കല്‍ ലബോറട്ടറി സര്‍വീസസ് യൂണിറ്റുകള്‍ സെന്ററിന്റെ ഭാഗമാണ്. തിരുവനന്തപുരം ജില്ലയ്ക്കു പുറത്ത് മെഡിക്കല്‍ കോളജുകളിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമല്ലാത്ത വിവിധ രോഗനിര്‍ണയ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും.തൈറോയ്ഡ് ഹോര്‍മോണുകള്‍, കാന്‍സര്‍ മാര്‍ക്കേഴ്സ്, ഇമ്യൂണിറ്റി ടെസ്റ്റുകള്‍ തുടങ്ങി 450 ഓളം രോഗനിര്‍ണയ സൗകര്യങ്ങളാണു തയാറായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംആര്‍ഐ, പെറ്റ്സ് സ്കാന്‍, മാമോഗ്രം, ഇമേജിങ് തുടങ്ങി ടെസ്റ്റ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിരക്കില്‍ അടുത്ത ഘട്ടമായി തുടങ്ങും.സമീപ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ കലക്ഷന്‍ യൂണിറ്റുകളാണ് മറ്റൊരു പ്രത്യേകത.

ഇങ്ങനെ ശേഖരിക്കുന്ന സാംപിളുകള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ജീവനക്കാര്‍ നേരിട്ട് പാലായിലെ ലബോറട്ടറിയില്‍ എത്തിച്ച്‌ രോഗനിര്‍ണയം നടത്തും.

ഇതോടെ സെന്റര്‍ ജില്ലയിലെ നോഡല്‍ ലബോറട്ടറിയായി മാറും. ആധുനിക രോഗനിര്‍ണയ ആവശ്യങ്ങള്‍ക്കായി സമീപ ജില്ലകള്‍ക്കും സെന്റര്‍ ആശ്രയമാകും. ആരോഗ്യ സുരക്ഷാ രംഗത്തു ജില്ലയില്‍ മാതൃകാപരമായ സേവനത്തിനു പാലായിലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് കഴിയുമെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു