play-sharp-fill
ആലപ്പുഴയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

ആലപ്പുഴയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ പിടിയിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് പെൺവാണിഭം. ജലഗതാഗതവകുപ്പ് ഡോക്കിന് സമീപം‍ നടന്ന റെ‍‍‍‍യ്ഡില്‍ ഉത്തരേന്ത്യക്കാരടക്കം അഞ്ചു സ്ത്രീകൾ ഉൾപ്പെടെ പത്ത്പേരടങ്ങുന്ന സംഘം പൊലീസ് പിടിയിലായി.

പെണ്‍വാണിഭ- ചീട്ടുകളിസംഘങ്ങള്‍ സജീവമായതോടെ പ്രദേശവാസികള്‍ സംഘടിച്ച്‌ ഹോം സ്റ്റേയിലെത്തിയിരുന്നു, ഇതിനു പിന്നാലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 10 അംഗ സംഘം അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ മുല്ലയ്ക്കല്‍ വാര്‍ഡിന്‍റെ കിഴക്ക് ഭാഗത്ത് ജലഗതാഗതവകുപ്പ്- ചുങ്കം റോഡിലാണ് അനാശാസ്യ കേന്ദ്രങ്ങളായ ചില ഹോം സ്റ്റേകള്‍ പ്രവര്‍ത്തിച്ചിരുന്നത്. നിരവധി തവണ പരാതി പറഞ്ഞ് മടുത്ത സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ സംഘടിച്ച്‌ ഹോം സ്റ്റേയിലെത്തി പ്രതിഷേധിച്ചു.

ലൈസന്‍സും ബോര്‍ഡും ഒന്നുമില്ലാതെയാണ് ഹോം സ്റ്റേ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ സൗത്ത് പൊലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തി. ഗര്‍ഭനിരോധന ഉറകള്‍,മദ്യക്കുപ്പികള്‍ തുടങ്ങിയവയും കണ്ടെടുത്തു. പെണ്‍വാണിഭസംഘങ്ങള്‍ താവളമടിച്ചിരിക്കുന്ന ഹോംസ്റ്റേകളില്‍ റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.