രാജീവ് ഗാന്ധി വധക്കേസ് : പരോൾ നീട്ടി നൽകണമെന്ന നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
സ്വന്തം ലേഖിക
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച നളിനിയുടെ പരോൾ നീട്ടാനുളള അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജൂലൈ 25 മുതൽ ഒരു മാസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. പിന്നീട് പരോൾ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഓഗസ്റ്റ് 22ന് കോടതി മൂന്നാഴ്ച കൂടി പരോൾ നീട്ടി നൽകിയിരുന്നു.
പരോൾ ഈ മാസം 15ന് അവസാനിക്കുമ്പോൾ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾക്ക് ഒരുമാസം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി അപേക്ഷകയ്ക്ക് ഇതിനകം മതിയായ അവധി ലഭിച്ചിട്ടുണ്ടെന്നും പരോൾ കൂടുതൽ നീട്ടാൻ കഴിയില്ലെന്നും അറിയിച്ചു ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ്് ആർ എം ടി ടീക്കാ രാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0