
വർഗീയതയുടെ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്താൻ ശ്രമിക്കന്നവരാണ് സിപിഎമ്മും കോൺഗ്രസുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
നുണകൾ കൊണ്ടും രാജ്യവിരുദ്ധ ശക്തികളായ ജമാ അത്തിൻ്റെയും എസ്ഡിപിഐയുടെയും പിന്തുണ കൊണ്ടും മാത്രം പിടിച്ചുനില്ക്കുന്ന അഴിമതി രാഷ്ട്രീയത്തിൻ്റെ ഇരട്ടകളാണ് ഇവരെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം, രാഹുൽ ഗാന്ധിയും പിണറായി വിജയനും അവരുടെ പതിവ് പരിപാടി വീണ്ടും തുടങ്ങും – വർഗീയതയുടെ വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിട്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്താൻ ശ്രമിക്കും.
സർക്കാരിൻ്റെ പത്ത് വർഷത്തെ അഴിമതിയും കൊള്ളയും ഭരണപരാജയവും വിലക്കയറ്റവും തൊഴിലില്ലായ്മയും മറച്ചു പിടിക്കാൻ വേണ്ടി മതേതരത്വത്തെക്കുറിച്ച് സംസാരിക്കുകയും ഭീതി പടർത്തുന്ന നുണകൾ പറഞ്ഞു പരത്താൻ ശ്രമിക്കുകയുമാണ് കേരളത്തിലെ സിപിഎം സർക്കാർ.
എന്നാൽ യാഥാർത്ഥ്യം ഇതാണ്.
നുണകൾ കൊണ്ടും രാജ്യവിരുദ്ധ ശക്തികളായ ജമാ അത്തിൻ്റെയും എസ്ഡിപിഐയുടെയും പിന്തുണ കൊണ്ടും മാത്രം പിടിച്ചുനില്ക്കുന്ന അഴിമതി രാഷ്ട്രീയത്തിൻ്റെ ഇരട്ടകളാണ് സിപിഎമ്മും കോൺഗ്രസും.
കേരളത്തിൻ്റെ മതേതരത്വത്തെ വ്യാഖ്യാനിക്കാൻ രാജ്യവിരുദ്ധ ശക്തികളായ ജമാഅത്ത്, SDPI തുടങ്ങിയ സംഘടനകളെയോ, അവർ നിയന്ത്രിക്കുന്ന CPM, കോൺഗ്രസ്സ് നേതാക്കളെയോ നമുക്ക് ആവശ്യമില്ല.
അതിന് നമുക്ക് ഭരണഘടനയുണ്ട്, ഒപ്പം കേരളത്തിൻ്റെ സമ്പന്നമായ സംസ്കാരവും ഹൈന്ദവരും ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന ദേശസ്നേഹികളായ മലയാളി സമൂഹവുമുണ്ട്.
ഒരു കാര്യം വ്യക്തമാക്കട്ടെ – കേരളത്തിന്റെ ഭാവി തീരുമാനിക്കാൻ ജനാധിപത്യ വിരുദ്ധ തീവ്രവാദ ശക്തികളെ ബിജെപി ഒരിക്കലും അനുവദിക്കില്ല.







