video
play-sharp-fill

ഭർത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് സംശയം; ബന്ധുവായ യുവാവിന് ക്വട്ടേഷൻ കൊടുത്ത് ഭാര്യ ഭർത്താവിനെ കൊന്നു; യുവതി പിടിയിൽ

ഭർത്താവിന് രഹസ്യ ബന്ധമുണ്ടെന്ന് സംശയം; ബന്ധുവായ യുവാവിന് ക്വട്ടേഷൻ കൊടുത്ത് ഭാര്യ ഭർത്താവിനെ കൊന്നു; യുവതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

അജ്മീർ: രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബാലാപുര സ്വദേശി ദേവി സിങ്ങിനെ(49)യാണ് ഭാര്യ പിങ്കി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്.

പിങ്കി കൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ പിങ്കിയുടെ ബന്ധുവായ യുവാവ് ഉൾപ്പെടെ മൂന്ന് പ്രതികൾ കൂടിയുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിത്തീറ്റ വ്യാപാരിയായ ദേവി സിങ്ങിനെ ഓഗസ്റ്റ് 22-ാം തീയതിയാണ് മൂന്നംഗസംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം ദേവി സിങ്ങിന്റെ കഴുത്തറുക്കുകയായിരുന്നു.

ഇതിനുശേഷം വെടിവെച്ച് മരണം ഉറപ്പുവരുത്തിയാണ് കൊലയാളികൾ രക്ഷപ്പെട്ടത്. ദേവി സിങ്ങിന്റെ വ്യാപാര, കുടുംബ ബന്ധങ്ങളെ കേന്ദ്രീകരിച്ചാണ് കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.

ആരെങ്കിലുമായി ശത്രുതയുണ്ടോ എന്നതും അന്വേഷിച്ചു. ഇതിനിടെയാണ് ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് പിങ്കിയെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തുകയും ഇവർ പോലീസിനോട് കുറ്റംസമ്മതിക്കുകയുമായിരുന്നു.