
സ്വന്തം ലേഖകൻ
മലപ്പുറം: കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോൺഗ്രസിന് നൽകിയതിൽ മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തിൽ കോൺഗ്രസ് കൊടി താഴ്ത്തി മുസ്ലിംലീഗിന്റെ കൊടി നാട്ടി ഇതുവരെ കാണാത്ത പ്രതിഷേധമാണ് മലപ്പുറത്തുണ്ടായത്. മഞ്ചേരി റോഡിലെ മൂന്നാംപടിയിലുള്ള ജില്ലാ ഓഫീസ് മന്ദിരത്തിന് മുന്നിലെ കൊടിമരത്തിലാണ് ലീഗിന്റെ കൊടി നാട്ടിയത്.