
തമിഴകത്തിന്റെ താര ഇതിഹാസങ്ങളാൾ ഒരുമിക്കുന്നു. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമല്‍ ഹാസൻ. ‘തലൈവർ 173’ എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി ആണ്.
അരുണാചലത്തിനുശേഷം രജനികാന്തും സുന്ദർ സിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കമല്‍ഹാസനെ നായകനാക്കി അൻപേ ശിവം എന്ന ചിത്രം സുന്ദർ സി സംവിധാനം ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായാണ് കമല്‍ ഹാസൻ നിർമിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുന്നത്. അരമനൈ സിനിമാറ്റിക് യൂണിവേഴ്‌സ് വഴി ഏറെ ജനപ്രീതി നേടിയ സുന്ദർ സി, നാല്പതോളം ചിത്രങ്ങളാണ് തമിഴില്‍ ഒരുക്കിയിട്ടുള്ളത്. കമല്‍ ഹാസൻ നായകനായ ‘അൻപേ ശിവം’ എന്ന ചിത്രവും സുന്ദർ സി ക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. നടനും ഗായകനും കൂടിയായ സുന്ദർ സിയുടെ അടുത്ത റിലീസ് നയൻതാര നായികയായ ‘മൂക്കുത്തി അമ്മൻ 2’ ആണ്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


