
കോട്ടയം: കോട്ടയം ജില്ലയിൽ ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്ത് ഉപജീവനം കഴിയുന്ന അലുമിനിയം ഫാബ്രിക്കേഷൻ മേഖല തുടർച്ചയായി മാസത്തിൽ മൂന്നും നാലും തവണയായി വില വർദ്ധനവ് യാതൊരു അറിയിപ്പും ഇല്ലാതെ നടക്കുന്നു, കുടാതെ കുത്തക കമ്പനികളുടെ കടന്ന് ക്കയറ്റവും അലുമിനിയം ഷോപ്പുകൾ നടത്തുന്നവർ നേരിട്ട് വർക്കുകൾ ചെയ്ത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

തൊഴിലാളികൾക്ക് അവരുടെ ന്യായ അവശ്യങ്ങൾ നേടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് എ.എൽ.സി.എ കോട്ടയം ജില്ല കമ്മറ്റി അവശ്യപ്പെട്ടു .
പ്രതിഷേധ സംഗമത്തിൽ ജില്ല പ്രസിഡൻ്റ് അജോ ചെറിയാൻ അധ്യക്ഷത വഹിച്ചു: സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയതു.ജനറൽ സെക്രട്ടറി പ്രമോദ് നാരായണൻ ട്രഷറർ പി.സി മനോജ് ജില്ലാ ഭാരവാഹികളായ ഷാജി കെ.എൻ ,ഷാജി റ്റി.റ്റി നെസീബ് ,അഭിലാഷ്, അഖിൽ ,ഷിൻറ്റോ അൻ്റണി ,സജി ജോസഫ് ബോബി ,വിവിധ മേഖലയിലെ നേതാക്കൾ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



