രജനിയുടെ പുത്തൻ പുതിയ പടം ദർബാർ ഇന്റർനെറ്റിൽ: ഫെയ്‌സ്ബുക്കിൽ ലൈവിട്ടത് തമിഴ് റോക്കേഴ്‌സ്; ഞെട്ടിവിറച്ച് സിനിമാ ലോകം

Spread the love

സിനിമാ ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് സിനിമാ മേഖലയെയും തമിഴ്‌നാട് സർക്കാരിനെയും പൊലീസിനെയും ഞെട്ടിച്ച് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുതിയ ചിത്രം ദർബാർ ഇന്റർനെറ്റിൽ ലൈവ്. ഞായറാഴ്ച രാത്രി ഒൻപതര മുതലാണ് ഫെയ്‌സ്ബുക്ക് പേജുകളിൽ ചിത്രം ലൈവ് പ്രദർശിപ്പിച്ച് സിനിമാ മേഖലയെ മുഴുവൻ വെല്ലുവിളിച്ച് തമിഴ് റോക്കേഴ്‌സ് രംഗത്ത് എത്തിയത്.

ചിത്രം റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച ക്വാളിറ്റിയോടെ ചിത്രത്തിന്റെ പകർപ്പ് ഇന്റർനെറ്റിൽ എത്തിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്റർനെറ്റിൽ മണിക്കൂറുകളോളം ചിത്രത്തിന്റെ പ്രിന്റ് പ്രദർശിപ്പിച്ചിരുന്നു. തമിഴ് സൂപ്പർ താരങ്ങൾ അടക്കമുള്ളവർ എതിർത്തു നിന്നിട്ടും ഇന്റർനെറ്റിൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിട്ടും തമിഴ്‌റോക്കേഴ്‌സിനെ തടയാൻ സാധിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌സിനിമാ ലോകത്തെ വെല്ലുവിളിച്ചാണ് ഇപ്പോൾ തമിഴ് റോക്കേഴ്സ് രംഗത്ത് എത്തിയിരിക്കുന്നത്. കോടികൾ മുടക്കി നിർമ്മിക്കുന്ന തമിഴ് സിനിമകൾ റിലീസാകുന്നതിന്റെ അടുത്ത ദിവസം തന്നെ ചിത്രം ഇൻറർനെറ്റിൽ എത്തിക്കുന്ന റോക്കേഴ്സ് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.