video
play-sharp-fill
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഭാര്യടെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി വയോധികൻ മരിച്ചു. ഒല്ലൂർ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് പിറകിലെ വിറകുപുരയിൽവെച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുനന്ു. ഓമനയെ വെട്ടിപരിക്കേൽപ്പിക്കുന്നത് കണ്ട് രാജനെ പിടിച്ചുമാറ്റാൻ ശ്രമിച്ച മക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ പിന്നീട് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്നുവർ ഓമനയുമായി ആശുപത്രിയിലേക്ക് പോയ സമയത്താണ് രാജൻ തീകൊളുത്തി ജീവനൊടുക്കിയത്. കുടുംബവഴക്കും സാമ്പത്തികപ്രശ്‌നങ്ങളുമാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പൊലീസ് സംശയിക്കുന്നു.