video
play-sharp-fill

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല  നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

Spread the love

സ്വന്തം ലേഖകൻ

മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം.

മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 പേര്‍ക്കേ ഒരു ദിവസം പ്രവേശനം അനുവദിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചാം മൈല്‍ മുതല്‍ താര്‍ എന്‍ഡ് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരം തഗ്ഗി കാറില്‍ യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും.

അഞ്ചുപേര്‍ക്ക് മടക്കയാത്രയ്ക്ക് ഉള്‍പ്പെടെ 7500 രൂപയാണ് നിരക്ക്.വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്.