രാജകുമാരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച അമ്മയുടെ മൂന്നാം ഭർത്താവ് പൊലീസ് പിടിയിൽ ; ഒരു വർഷമായി തുടർന്ന പീഡന വിവരം പുറത്തറിയുന്നത് കുട്ടിയെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി : പ്രായപൂർത്തിയാവാത്ത പെണകുട്ടിയെ പീഡിപ്പിച്ച മധ്യ വയ്‌സകൻ പൊലീസ് പിടിയിൽ. രാജകുമാരിയിലാണ് സംഭവം നടന്നത്.

കേസിൽ രണ്ടു പേർക്കെതിരേ ശാന്തൻപാറ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവായ 55കാരനാണ് മുഖ്യപ്രതി. തമിഴ്‌നാട് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടി ഹൈറേഞ്ചിലെ ഒരു സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി പെൺകുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവും സുഹൃത്തുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ഒരു വർഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. വീട്ടിൽ ആരും ഇല്ലായിരുന്ന സമയത്താണ് കുട്ടിയെ പ്രതികൾ പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. തുടർന്ന് പെൺകുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

സംഭവത്തിൽ വനിതാ പൊലീസിന് പുറമെ മജിസ്‌ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്‌സോ കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേസിൽ ഒളിവിൽ പോയിരിക്കുന്ന രണ്ടാംപ്രതിക്കെതിരേയും രാജാക്കാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കോസെടുത്തിരിക്കുന്നത്. ഇയാൾ തമിഴ്‌നാട്ടിലേയ്ക്ക് കടന്നെന്നാണ് സൂചന. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.