രാജഹംസങ്ങൾ വിരുന്നെത്തി
സ്വന്തം ലേഖകൻ
മാന്നാർ: ചെന്നിത്തല പാടശേഖരത്ത് ദേശാടനപ്പക്ഷികളായ രാജഹംസങ്ങൾ വിരുന്നിനെത്തി. അരയന്ന കൊക്കുകളുടെ ഇനത്തിൽ ഏറ്റവും അധികം കാണാറുള്ള ഇനമാണ് വലിയ അരയന്ന കൊക്ക് എന്ന ഗ്രേറ്റർ ഫ്ളെമിംഗോ. ഇവ രാജഹംസം എന്നും അറിയപ്പെടുന്നു. ഇന്ത്യ, പാകിസ്ഥാൻ, ആഫ്രിക്ക, യൂറോപ്പ്, തെക്കു-കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണുന്നത്. ചെന്നിത്തല പാടശേഖരത്ത് ആദ്യമായാണ് ഇവയെ കണ്ടെത്തിയത്. ഒറ്റ രാത്രി കൊണ്ട് അറുന്നൂറിലേറെ കിലോമീറ്ററുകൾ പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. പക്ഷിനിരീക്ഷകനും ആലപ്പുഴ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗവും ഈ-ബേർഡ് ജില്ലാ റിവ്യൂവറുമായ ഹരികുമാർ മാന്നാറാണ് ഇവയെ ചെന്നിത്തല പാടശേഖരത്തിൽ കണ്ടെത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സിബു നൊസ്റ്റാൾജിയയാണ് ചിത്രങ്ങൾ പകർത്തിയത്.
Third Eye News Live
0