ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ മെയ് ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണംg
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത കമ്മിഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി കോട്ടയം പാതയില്‍ അടുത്ത ആറു മുതല്‍ 28 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം.
22 വരെ മൂന്നു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയാണു നിയന്ത്രണം. 23 മുതല്‍ 28 വരെ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും.
ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും.
റെയില്‍വേ സുരക്ഷാ കമ്മിഷന്‍ (കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്‌റ്റി-സി.ആര്‍.എസ്) 23നു പുതിയ പാത പരിശോധിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
28നു പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതോടെ തിരുവനന്തപുരം-മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ഏറ്റുമാനൂര്‍-ചിങ്ങവനം 16.5 കിലോമീറ്റര്‍ പാതമാത്രമാണ് ഇപ്പോള്‍ ഇരട്ടപ്പാതയല്ലാത്തത്.
Third Eye News Live
0