സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

Spread the love

സംസ്ഥാത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളില്‍ ശക്തി കൂടിയ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയുമാണ്  മഴയ്ക്ക് കാരണം.

video
play-sharp-fill

അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ ഇടിമിന്നല്‍ ജാഗ്രത നിർദ്ദേശവും കടലില്‍ പോകുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൾ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group