
തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം ഇത്തവണ ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാല്‍ തെക്കൻ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴ പലയിടങ്ങളിലായി ചെറിയ രീതിയില്‍ പെയ്യുന്നുണ്ടെങ്കിലും ചൂട് കൂടുകയാണ്. കേരളത്തില്‍ ഇന്ന് മുതല്‍ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.



