video
play-sharp-fill

മകന് ചിത്രം വരയ്ക്കാൻ തന്റെ നഗ്നശരീരം നൽകി വിവാദ നായിക രഹ്ന ഫാത്തിമ: രഹ്നയുടെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ പുറത്തു വിട്ടത് രഹ്ന ഫാത്തിമ തന്നെ

മകന് ചിത്രം വരയ്ക്കാൻ തന്റെ നഗ്നശരീരം നൽകി വിവാദ നായിക രഹ്ന ഫാത്തിമ: രഹ്നയുടെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ പുറത്തു വിട്ടത് രഹ്ന ഫാത്തിമ തന്നെ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും വിവാദവീഡിയോയുമായി രംഗത്ത്. നഗ്നയായി മത്തിക്കറിയുണ്ടാക്കിയാണ് ലോക്ക് ഡൗൺ കാലത്ത് രഹ്ന ഫാത്തിമ ആദ്യം രംഗത്ത് എത്തിയത്. ഈ വീഡിയോ വൈറലായതിനു പിന്നാലെയാണ് ഇപ്പോൾ അടുക്ക വീഡിയോയുമായി രഹ്ന ഫാത്തിമ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

തന്റെ നഗ്നശരീരം മകന് ചിത്രം വരയ്ക്കാനായി വിട്ടു നൽകിയാണ് ഇപ്പോൾ രഹ്ന ഫാത്തിമ രംഗത്ത് എത്തുന്നത്. പൂർണ നഗ്നയായി കിടക്കുന്ന രഹ്നയുടെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുകയാണ്. മകളാണ് ചിത്രം വരയ്ക്കാനുള്ള നിറം കൂട്ടി നൽകുന്നത്. വീഡിയോ എടുത്തത് ആരാണ് എന്നു വ്യക്തമല്ലെങ്കിലും, ചിത്രവരയ്ക്കാൻ മകനും മകളും ഒപ്പമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശരാജ്യങ്ങളിൽ എല്ലാം പ്രസക്തമായ ബോഡി ആർട്ട് പെയിന്റിംങിന്റെ മറ്റൊരു രൂപമാണ് ഇപ്പോൾ രഹ്ന കേരളത്തിലും കൊണ്ടു വരുന്നതെന്നാണ് വ്യക്തമാകുന്നത്. രഹ്ന ഫാത്തിമയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം രഹ്ന ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുള്ള സുപ്രീം കോടതി വിധിയ്ക്കു പിന്നാലെയാണ് രഹ്ന ഫാത്തിമയുടെ പേര് കേരളത്തിൽ സജീവമായത്. സ്ത്രീ പ്രവേശന വിധിയ്ക്കു പിന്നാലെ ഇരുമുടിക്കെട്ടുമായി പമ്പ വരെയെത്തിയ രഹ്നയ്‌ക്കെതിരെ സംഘപരിവാറിന്റെ വിമർശനമുണ്ടായിരുന്നു. ഇതിനു ശേഷമാണ് രഹ്നയെ ബിഎസ്എൻഎല്ലിൽ നിന്നും പുറത്താക്കിയത്.

ഇതോടെയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ നഗ്നവീഡിയോയും ചിത്രങ്ങളും പങ്കു വച്ച് രഹ്നഫാത്തിമ രംഗത്ത് എത്തിയത്. ഇതിനെതിരെ രഹ്നഫാത്തിമയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.