മധ്യകേരളത്തിൽ കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടുന്നതിന്റെ ഭാഗമായി മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്ബള്ളി നഗർ, സൗത്ത് കടവന്ത്ര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കോട്ടയത്തും കനത്ത മഴ തുടരുകയാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പോയ വർഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്.