video
play-sharp-fill

പുരകത്തുമ്പോൾ വാഴ വെട്ടി കേന്ദ്ര സർക്കാർ..! പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; കൊറോണക്കാലത്ത് പെട്രോൾ ഡീസൽ വില വർദ്ധനവ്

പുരകത്തുമ്പോൾ വാഴ വെട്ടി കേന്ദ്ര സർക്കാർ..! പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; കൊറോണക്കാലത്ത് പെട്രോൾ ഡീസൽ വില വർദ്ധനവ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണക്കാലത്ത് പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയിൽ മൂന്നു രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ലോകത്തെമ്പാടും എണ്ണവിലയിൽ വൻ വിലകുറവാണ് ഉണ്ടായിരിക്കുന്നത്. എണ്ണ ഉത്പാദന രാജ്യങ്ങളെല്ലാം വില കുറച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ വില വർദ്ധിപ്പിച്ചതോടെ കേന്ദ്ര സർക്കാരിന്റെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ, കൊറോണക്കാലത്ത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നതാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നടപടികൾ.

കൊറോണക്കാലത്ത് നാട്ടുകാർ ജോലിയും കൂലിയുമില്ലാതെ നട്ടെല്ലൊടിഞ്ഞു നിൽക്കുമ്പോഴാണ് ഇപ്പോൾ വീണ്ടും എണ്ണ വില വർദ്ധിപ്പിച്ചു കേന്ദ്ര സർക്കാർ രംഗത്ത് എത്തുന്നത്. പെട്രോളിനു 73.32 പൈസയും, ഡീസലിന് 67.49 പൈസയുമാണ് ശനിയാഴ്ച കോട്ടയത്തെ വില.