play-sharp-fill
മഴയും കാറ്റും ശക്തം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴയും കാറ്റും ശക്തം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ജാഗ്രതാ നിർദേശം; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കനത്ത മഴയും കാറ്റും നില നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു.
തൃശൂർ, എറണാകുളം ജില്ലകളിലെ താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ
വിവിധ താലുക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം ജില്ലയിലെ തീരദേശ മേഖലകളിലെ താലൂക്കുകളായ കൊച്ചി, പറവൂർ താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രഫഷണൽ കോളേജുകൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മലയോര പ്രദേശങ്ങളിലും സഞ്ചാരികളെ അനുവദിക്കില്ല. ബീച്ച് ടൂറിസം പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ ഒന്നാം തിയ്യതിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
ഇത് ലക്ഷദ്വീപിലൂടെയാണ് കടന്നു പോകുക. ഇതിനിടെ എറണാകുളം , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ കടലോരങ്ങളിൽ അപകട സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മീൻപിടുത്തക്കാർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.