ശബരിമലയില്‍ അപ്രതീക്ഷിത മഴ: പമ്പാനദി കരകവിഞ്ഞു; ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയവരെ മറുകര എത്തിച്ചത് പൊലീസ് സഹായത്തോടെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ശബരിമല: രണ്ട് മണിക്കൂറിലേറെ തുടര്‍ച്ചയായി പെയ്ത മഴയില്‍ പമ്പാനദി കരകവിഞ്ഞു.

ആറാട്ടുകടടവ് ഭാഗത്ത് മണപ്പുറത്തേക്ക് വെള്ളം കയറി. ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തീര്‍ഥാടകരെ ഒരു മണിക്കൂറിലേറെ പമ്പയില്‍ തടഞ്ഞു നിര്‍ത്തി. വൈകിട്ട് 4.30നാണ് ഇടിയോടു കൂടി ശക്തമായ മഴ തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പമ്പ ഗവ. ആശുപത്രിക്ക് സമീപമുള്ള ഗണപതി കോവിലിൻ്റെ പടിക്കെട്ട് വരെ വെള്ളം എത്തി. ത്രിവേണി ചെറിയ പാലം വഴി തീര്‍ഥാടകര്‍ ഗണപതി കോവില്‍ ഭാഗത്തേക്ക് പോകുന്ന വഴി മുഴുവന്‍ വെള്ളം കയറിയതോടെയാണ് അയ്യപ്പന്മാരെ തടഞ്ഞത്.

രാത്രി 7.50 ആയപ്പോഴേക്കും വെള്ളം ഇറങ്ങിത്തുടങ്ങി. തുടര്‍ന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയവരെ പൊലീസ് സഹായത്തോടെയാണ് മറുകര എത്തിച്ചത്.