video
play-sharp-fill
ആഞ്ഞടിച്ച് ബുൾ ബുൾ ; ചുഴലിക്കാറ്റിൽ ഏഴ്‌ മരണം, 25 ലക്ഷത്തോളം പേർ  ക്യാമ്പുകളിൽ

ആഞ്ഞടിച്ച് ബുൾ ബുൾ ; ചുഴലിക്കാറ്റിൽ ഏഴ്‌ മരണം, 25 ലക്ഷത്തോളം പേർ ക്യാമ്പുകളിൽ

കൊല്‍ക്കത്ത: ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ ഏഴ് മരണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുൾ ബുൾ ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്ക് 120 കിമീ വേഗതയിലാണ് കരതൊട്ടത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും കൂടാതെ ഒഡീഷയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്.

ബംഗ്ലാദേശിലൂടെ മുന്നോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ദുര്‍ബലമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.ഇന്നലെ അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതിനോടകം ബംഗ്ലാദേശിലും ഇന്ത്യയിലുമായി 25 ലക്ഷത്തോളം ജനങ്ങൾ  ക്യാംപുകളിലേക്ക് മാറിയതായാണ് പ്രാഥമിക വിവരം.

ബുൾ ബുൾ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിലും നാല് പേര്‍ മരം വീണ് മരിച്ചു. ഇതിനുപുറമേ
നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.

നിരവധി തീരദേശ ജില്ലകളില്‍ വാഹന ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. സാഗര്‍ ദ്വീപ്, കിഴക്കന്‍ മിഡ്നാപ്പുര്‍ എന്നിവിടങ്ങങ്ങളിൽ  കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് ബംഗാളില്‍ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലും കനത്ത മഴ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group