സംസ്ഥാനത്ത് മഴ തുടരും ; പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ഉൾപ്പെടെ അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: സംസംഥനത്ത് ഇന്ന് അ‍ഞ്ച് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്.

video
play-sharp-fill

വ്യാഴാഴ്ച്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തമിഴ്ന്നാട് തീരം മുതൽ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുഭ്ദ​മാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group