ന്യൂനമര്‍ദ്ദം കരതൊട്ടു; കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ്നാട്ടിലും കനത്ത മഴ

ന്യൂനമര്‍ദ്ദം കരതൊട്ടു; കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ്നാട്ടിലും കനത്ത മഴ

സ്വന്തം ലേഖിക

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരതൊട്ടു.

ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവയൊഴികെ ബാക്കി പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം. തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ വടക്കന്‍ തമിഴ്നാട്, ആന്ധ്ര തീരത്ത് തൊടുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം.

ഇതേതുടര്‍ന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതയാണ് നിലനിന്നിരുന്നത്.

തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരി തീരത്ത് ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്.

തലസ്ഥാനമായ ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇനി വരുന്ന മണിക്കൂറില്‍ മഴയുടെ ശക്തി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.