റെയിൽവേ ട്രാക്കിൽ രണ്ടിടത്ത് 2 മൃതദേഹങ്ങൾ: മുപ്പായിക്കാട്, പന്നിമറ്റം എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ കണ്ടത്. തിരിച്ചറിഞ്ഞില്ല: അപകടമുണ്ടായത് ഇന്നു (ശനി) പുലർച്ചെ:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം : റെയിൽവേ ട്രാക്കിൽ രണ്ടിടത്തായി രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ ഇടിച്ചതാണന്ന് കരുതുന്നു. നാട്ടകം ഗസ്റ്റ് ഹൗസ് മുപ്പായിപ്പാടം , പന്നിമറ്റം എന്നിവിടങ്ങിലാണ് മുതദേഹങ്ങൾ കണ്ടെത്തിയത്.
മുപ്പായിക്കാട്ട് കണ്ടെത്തിയ ആൾക്ക് ഏകദേശം 65 വയസ് പ്രായമുണ്ട്. ഇയാളെ തിരിച്ചറിഞ്ഞില്ല. കോട്ടയം ഈസ്റ്റ് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

video
play-sharp-fill

പന്നിമറ്റം ഭാഗത്ത് കണ്ടെത്തിയ മൃതദേഹത്തിന് ഉദേശം 45 വയസ് പ്രായമുണ്ട്. സമീപ വാസിയാണന്നു പറയുന്നു. ചിങ്ങവനം റെയിൽവേ സ്റ്റേഷന് 100 മീറ്റർ വടക്കു മാറിയാണ് മൃതദേഹം കണ്ടത്തിയത്.ചിങ്ങവനം പോലീസ് മേൽ നടപടി സ്വീകരിച്ചു.

ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത് എന്ന് സംശയിക്കുന്നു. രാവിലെറെയിൽവേ ട്രാക്കിലൂടെ നടന്നുവന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group