play-sharp-fill
മദ്യലഹരിയില്‍ യാത്രക്കാരിയായ യുവതിയെ ശകാരിച്ച സംഭവം;  ടിടിഇയെ സസ്‌പെന്‍ഡ് ചെയ്ത് റെയില്‍വേ

മദ്യലഹരിയില്‍ യാത്രക്കാരിയായ യുവതിയെ ശകാരിച്ച സംഭവം; ടിടിഇയെ സസ്‌പെന്‍ഡ് ചെയ്ത് റെയില്‍വേ

സ്വന്തം ലേഖകൻ

ബെംഗളൂരു: മദ്യലഹരിയില്‍ യാത്രക്കാരിയായ യുവതിയെ ശകാരിച്ച സംഭവത്തില്‍ ടിടിഇയെ സസ്‌പെന്‍ഡ് ചെയ്ത് റെയില്‍വേ. കഴിഞ്ഞദിവസം ആര്‍കെ പുരം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.

ടിക്കറ്റിന്റെ പേരില്‍ ആരംഭിച്ച തര്‍ക്കമാണ് ശകാരത്തിലെത്തിയത്. ടിക്കറ്റിന്റെ പേരില്‍ ടിടിഇ യുവതിയുടെ നേര്‍ക്ക് ആക്രോശിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി പ്രതികരിച്ചതോടെ ഇതെന്റെ ജോലിയുടെ ഭാഗമാണെന്നും തിരിച്ചൊന്നും പറയരുതെന്നും ടിക്കറ്റ് കാണിച്ചതിന് ശേഷം പോകാനുമാണ് ടിടിഇ യുവതിയോട് പറയുന്നത്.

തന്നോട് കയര്‍ത്ത് സംസാരിക്കുന്നത് നിയമവിരുദ്ധമാണെന്നും ടിടിഇ യുവതിയോട് പറയുന്നത് വീഡിയോയില്‍ കാണാം. താന്‍ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവിടെ നില്‍ക്കുന്നതെന്നും എന്തിനാണ് വഴക്കുപറയുന്നതെന്നുമാണ് ടിടിഇയോട് യുവതി പ്രതികരിച്ചത്.

ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്നും വേറൊരു ടിടിഇയെ ടിക്കറ്റ് കാണിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ മറ്റ് യാത്രക്കാരും ഒത്തുകൂടി, പെണ്‍കുട്ടിക്ക് വേണ്ടി സംസാരിച്ചു. ഇതോടെ സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുനിഞ്ഞ ടിടിഇയെ യാത്രക്കാര്‍ ഷര്‍ട്ടിനു പിടിച്ച് പെണ്‍കുട്ടിയുടെ അടുത്തെത്തിക്കുന്നതും വീഡിയോയില്‍ കാണാം. ടിടിഇ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് റെയില്‍വേ ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.