Spread the love

ബിഗ് ബോസ്സ് ആരാധകരുടെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിരാമം. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 5ന്റെ ഗ്രാന്റ് ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു.

video
play-sharp-fill

മാർച്ച് 26ന് ആണ് റിയാലിറ്റി ഷോയ്ക്ക് തുടക്കം ആകുന്നത്.
രാത്രി ഏഴ് മണി മുതൽ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ബിഗ് ബോസിന്റെ 24 x 7 സംപ്രേക്ഷണവും ഉണ്ടായിരിക്കും.

100 ദിവസം കുറെയധികം ക്യാമറകൾക്ക് മുൻപിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുകൂട്ടം ആളുകൾ താമസിക്കുന്നതാണ് ഷോ. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

കഴിഞ്ഞ നാല് സീസണുകളിലും ഷോയുടെ അവതാരകനായി എത്തിയ മോഹൻലാൽ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തുക.