മികച്ച വരുമാനം; 100 സ്റ്റേഷനുകളില്‍ ആദ്യ ഇരുപത്തിയഞ്ചില്‍ പതിനൊന്നെണ്ണം കേരളത്തില്‍ നിന്ന്; പട്ടിക പുറത്ത്

Spread the love

തൃശ്ശൂര്‍: മികച്ച വരുമാനമുണ്ടാക്കിയ 100 സ്റ്റേഷനുകളില്‍ ആദ്യ ഇരുപത്തിയഞ്ചില്‍ 11 റെയില്‍വേ സ്റ്റേഷനുകളും കേരളത്തില്‍.

ദക്ഷിണ റെയില്‍വേയില്‍ 2023-2024 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം നേടിയത്.

ഇതില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷൻ. 262 കോടി രൂപയാണ് ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജംഗ്ഷന്‍ 227 കോടി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്ബതാം സ്ഥാനത്ത് തൃശ്ശൂര്‍ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗണ്‍ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂര്‍ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജംഗ്ഷന്‍ 97 കോടി, 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഇടം നേടിയത്.