play-sharp-fill
ഓൺലൈൻ‍ സേവനങ്ങൾക്ക് രാത്രിയിൽ നിയന്ത്രണമേർപ്പെടുത്തി റെയിൽവേ‍; റിസർവേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ മുടങ്ങും

ഓൺലൈൻ‍ സേവനങ്ങൾക്ക് രാത്രിയിൽ നിയന്ത്രണമേർപ്പെടുത്തി റെയിൽവേ‍; റിസർവേഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ മുടങ്ങും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് കാല നിയന്ത്രണങ്ങൾ ഒഴിവാക്കി സാധാരണ പ്രവർത്തനം പുനസ്ഥാപിക്കുന്നതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഞായറാഴ്ച്ച വരെ ഏഴു ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


രാത്രി 11.30 മുതൽ പുലർച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയത്ത് ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, ബുക്കിംഗ് റദ്ദാക്കൽ, മറ്റ് അന്വേഷണങ്ങൾ എന്നിവ സാദ്ധ്യമാകില്ലെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. എന്നാൽ പിആർഎസ് സേവനങ്ങൾ ഒഴികെയുള്ള മറ്റ് 139 സേവനങ്ങൾ അന്വേഷണ സേവനങ്ങളും തടസ്സമില്ലാതെ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിനു മുമ്പുണ്ടായിരുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്കുള്ള മടങ്ങിപ്പോക്കിനാണ് ശ്രമിക്കുന്നതെന്നും നിരവധി പഴയ ട്രെയിനുകളുടെ വിവരങ്ങളും യാത്രക്കാരുടെ രേഖകളും അപ്‌ഡേറ്റ് ചെയ്യേണ്ടതിനാൽ വളരെയേറെ ശ്രദ്ധാപൂർവ്വമാണ് റെയിൽവേ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സ്‌പെഷ്യൽ ട്രെയിനുകളെ പഴയ സ്ഥിതിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനമെടുത്തത്. 2021 ലെ വർക്കിംഗ് ടൈം ടേബിളിൽ ഉൾപ്പെടുത്തിയിട്ടുള്ള എംഎസ്പിസി (മെയിൽ/എക്‌സ്പ്രസ് സ്‌പെഷ്യൽ), എച്ച്എസ്പി (അവധിക്കാല സ്‌പെഷ്യൽ) എന്ന പേരിൽ നിലവിൽ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും വൈകാതെ തന്നെ റെഗുലർ ടൈംടേബിളിൽ സാധാരണ നമ്പറുകളിലും നിരക്കിലും സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. എന്നാൽ നിലവിൽ നിയന്ത്രണങ്ങളുള്ള ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്തു മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.