
വെസ്റ്റേണ്‍ റെയില്‍വേയില്‍ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്റീസ് നിയമനത്തിന് മാർച്ച് 23 വരെ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെസ്‌റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ്. ആകെ ഒഴിവുകള്‍ 5349.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിറ്റര്‍ 1614
ഇലക്ട്രീഷ്യന്‍ 1217
വെല്‍ഡര്‍ 532
PASAA 280
ഇലക്ട്രോണിക് മെക്കാനിക് 236
മെക്കാനിക് (ഡീസല്‍) 207
പെയിന്റര്‍ 190
കാര്‍പെന്റര്‍ 184
റെഫ്രിജറേറ്റര്‍ (എസി മെക്കാനിക്) 184
പൈപ്പ് ഫിറ്റര്‍ 174
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രതിമാസ സ്റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കും.
പ്രായപരിധി
15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ്, അല്ലെങ്കില്‍ പ്ലസ് ടു വിജയം (50 ശതമാനം മാര്‍ക്കോടെ).
ബന്ധപ്പെട്ട ട്രേഡില്‍ ഐടി ഐ (എന്‍സിവിടി/ എസ്.സി.വി.ടി) സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.
അപേക്ഷ ഫീസ്
ജനറല്‍/ ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.
തിരഞ്ഞെടുപ്പ്
പത്താം ക്ലാസ്, ഐടി.ഐ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ശേഷം നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ വെസ്റ്റേണ്‍ റെയില്‍വേയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ശേഷം വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്താം.
അപേക്ഷ: https://www.rrc-wr.com/



