ചതിച്ചത് റെയിൽവേ : പണിയെടുത്തത് സംസ്ഥാന സർക്കാരും റവന്യൂ വകുപ്പും ; എന്നിട്ടും മനോരമയുടെ പഴി സംസ്ഥാന സർക്കാരിന്
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ റെയിവേ പാത ഇരട്ടിപ്പിക്കൽ കോട്ടയത്തെ പതിനാറ് കിലോമീറ്ററിൽ തട്ടി നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കൃത്യമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി അതിവേഗം പൂർത്തിയാക്കിയത്. എന്നാൽ , സ്ഥലം ഏറ്റെടുപ്പ് വർഷങ്ങളോളം വൈകിയതിന് ആരോപണം മുഴുവൻ നേരിട്ടത് റവന്യു വകുപ്പായിരുന്നു. മലയാള മനോരമ ദിനപത്രം ആദ്യം മുതൽ കുറ്റപ്പെടുത്തിയിരുന്നത് റവന്യു വകുപ്പിനെയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ എന്തു കൊണ്ട് സ്ഥലം ഏറ്റെടുപ്പ് വൈകി എന്ന കാരണം വ്യക്തമാക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്
റെജി ജേക്കബിന്റെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈജു പ്രണവം കല്ലട ഇതിനിടയിൽ ആരും കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്.
റെയിൽവേയിലെ ഏതോ ഉയർന്ന ഉദ്യോഗസ്ഥരുടെ അതിബുദ്ധി കൊണ്ട് സ്ഥലമെടുപ്പ് നടപടികൾ വർഷങ്ങളോളം മുടങ്ങിയത്. ആദ്യം എടുക്കാനുദ്ദേശിച്ച അത്രയും വീതിയിൽ എടുക്കാതെ 40% കുറവ് സ്ഥലമെടുത്താൽ കുറേ കോടികൾ ലാഭമുണ്ടാകും എന്ന കണ്ടെത്തലിൽ നിന്നാണ് അതുണ്ടായത്. അങ്ങനെ മനസ്സിൽ ലഡ്ഢു പൊട്ടിയ ഉടനെ അക്യൂസിഷൻ നടപടികൾ തൽക്കാലം നിർത്തി വയ്ക്കാൻ അവർ കത്തു തന്നു.( കത്ത് ഫയലിൽ ഉണ്ട് ) അത്രയും ഭാഗത്തെ സ്ഥലമെടുപ്പ് നിർത്തി വച്ചു. അലൈൻമെന്റ് മാറ്റിയിടാനുള്ള നടപടി അവർ തുടങ്ങി. പക്ഷേ അതു മാറ്റിയിട്ടു തന്നുകഴിഞ്ഞപ്പേഴേയ്ക്കും രണ്ടാംഘട്ട റീച്ച് ആയി ഏറ്റെടുക്കേണ്ടിയിരുന്ന അതിരമ്പുഴ, പെരുമ്പായിക്കാട്, മുട്ടമ്പലം, നാട്ടകം, പനച്ചിക്കാട് എന്നീ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം കാലഹരണപ്പെടുന്ന സമയമായി. ( പ്രാഥമിക വിജ്ഞാപനം വന്ന് 3 വർഷത്തിനകം സ്ഥലം ഏറ്റെടുത്തില്ലെങ്കിൽ അതു വരെയുള്ള നടപടി അപ്പാടെ റദ്ദാകും കോടതിക്കു പോലും ഒന്നും ചെയ്യാനാകില്ല, ഗസറ്റ് വിജ്ഞാപനം തൊട്ട് വീണ്ടും തുടങ്ങണം .ഡെനോവ ചെയ്യുക എന്നാണ് റവന്യൂ രീതിയിലെ പദപ്രയോഗം സ്ഥലമെടുപ്പ് നിയമം അങ്ങനെയാണ് ഇക്കാര്യങ്ങൾ അറിയാത്തവർക്കായി എഴുതുന്നത്) . കൂനിന്മേൽ കുരു എന്ന പോലെ പിന്നീടുള്ള ബജറ്റുകളിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലിനുള്ള അലോക്കേഷൻ തീരെ കുറവായിരുന്നു. അതും പോരാഞ്ഞ് പണ്ടത്തെ ആ ലഡ്ഡു അത്രയൊന്നും കഴിക്കാനായതുമില്ല റെയിൽവേയ്ക്ക്. പ്രത്യേകിച്ച് ഒരു കാരണവും പറയാനില്ലാതെ ആദ്യ അലൈൻമെന്റ് പ്രകാരമുള്ള അത്രയും സ്ഥലം തന്നെ എടുക്കാമെന്ന് കാണിച്ച് റെയിൽവേയുടെ അനുമതി കിട്ടി. ഒപ്പം അടുത്ത പ്രശ്‌നവുമെത്തി പുതിയ സ്ഥലമെടുപ്പ് നിയമം (കേന്ദ്ര നിയമം ആണ് ) പ്രാബല്യത്തിലായിക്കഴിഞ്ഞിരുന്നതിനാൽ അതനുസരിച്ചേ മുന്നോട്ടു പോകാൻ കഴിയുമായിരുന്നുള്ളു. അതിൽ പുനരധിവാസ പായ്ക്കജിനും മറ്റും നിശ്ചിത കാലയളവ് പൂർത്തിയാക്കിയേ പറ്റുമായിരുന്നുള്ളു.
ചുരുക്കത്തിൽ പഴയ ലാൻഡ് അക്യൂസിഷൻ ആക്ട പ്രകാരം വർഷങ്ങൾക്കു മുമ്പേ പൂർത്തിയകേണ്ടിയിരുന്ന സ്ഥലമെടുപ്പ് ഏറെ കാലതാമസം വരുത്തിയും ഇരട്ടിയിലധികം നഷ്ടപരിഹാരം കൊടുത്തും തീർക്കേണ്ടി വന്നു. അതിൽ റവന്യൂ വകുപ്പിനോ ലാൻഡ് അക്യൂസിഷൻ റെയിൽവേ ഓഫീസിനോ അല്ല ധാർമ്മിക ഉത്തരവാദിത്വമുള്ളത് റെയിൽവേയ്ക്കാണ്. പക്ഷേ വർഷങ്ങളായി വകുപ്പിനേയും ലാൻഡ് അക്യൂസിഷൻ ഓഫീസിനെയും മാത്രം കുറ്റപ്പെടുത്തി ആഴ്ചതോറും വാർത്തയിട്ടു ജനത്തെ വെറുപ്പിക്കുകയാണ് തൊട്ടടുത്ത എതിരാളിയേക്കാൾ ഏറെ മുമ്പിലുള്ള ഒരു സ്ഥാപനം ചെയ്തിരുന്നത്.
പ്രതിരോധിക്കാൻ ആരുമില്ലല്ലോ ?