video
play-sharp-fill

അതിവേഗ റെയിൽപാത സർക്കാർ പിന്മാറണം: ജോഷി ഫിലിപ്പ്

അതിവേഗ റെയിൽപാത സർക്കാർ പിന്മാറണം: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി : കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ അതിവേഗ റെയിൽപാതാ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് യാഥാർഥ്യ ബോധമില്ലാത്ത സമീപനമാണെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

മാടപ്പള്ളിയിൽ അതിവേഗ റെയിൽപാതയ്ക്കെതിരെ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാത കടന്നു പോകുന്നതായി ആകാശ സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാവണം.

വീടും, സ്ഥലവും നഷ്ടപ്പെടുന്ന ആയിരകണക്കിന് കുടുംബങ്ങൾ ഇപ്പോൾ തന്നെ കുടിയിറക്കപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശങ്ങളിലുള്ളവർക്ക് വായ്പ നല്കുവാൻ ബാങ്കുകൾ പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.