
ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ മടിയില്ല; ലക്ഷ്മി റായ്
സ്വന്തം ലേഖകൻ
സിനിമയിൽ തിളങ്ങാൻ വേണ്ടി മാത്രം ലക്ഷ്മി റായ് എന്ന സ്വന്തം പേര് റായ് ലക്ഷ്മി എന്നാക്കിയിരുന്നു താരം. എന്നാൽ പേര് മാറ്റിയിട്ടും റായ് ലക്ഷ്മിക്ക് സിനിമയിൽ രാശിയില്ല എന്നാണ് പിന്നാമ്പുറ സംസാരം. ”സത്യത്തിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്കു മടിയൊന്നും ഇല്ല. എന്നുവച്ച് എന്നും ഒരേ വേഷങ്ങൾ തന്നെ ചെയ്തുകൊണ്ടിരുന്നാൽ മടുക്കില്ലേ. വ്യത്യസ്തമായ വേഷങ്ങളാണ് ഞാൻ തേടുന്നത്. പക്ഷേ ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷങ്ങളൊന്നും കിട്ടുന്നില്ല”-റായ് ലക്ഷ്മി പറയുന്നു.
കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എത്ര ഗ്ലാമറാകാനും റായ് തയ്യാറാണ്. ജൂലി 2 എന്ന ചിത്രത്തിൽ അത് പ്രേക്ഷകർ കാണുകയും ചെയ്തതാണ്. എന്നാൽ ഒരേ തരം സിനിമകൾ ചെയ്തു മടുത്തെന്നും വ്യത്യസ്ത വേഷങ്ങൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും താരം തുറന്നുപറയുന്നത് സിനിമാലോകം ശ്രദ്ധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. റായ് ലക്ഷ്മി നായികയായി അഭിനയിക്കുന്ന സിൻഡ്രല്ല എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഹൊറർ ഫാൻറസി വിഭാഗത്തിൽപ്പെടുന്ന സിൻഡ്രല്ല വിനോദ് വെങ്കിടേഷ് ആണ് സംവിധാനം ചെയ്യുന്നത്. നീയ 2 ആണ് താരത്തിൻറെ ഏറ്റവും പുതിയ ചിത്രം. വെയർ ഈസ് ദി വെങ്കട ലക്ഷ്മി എന്ന ചിത്രം താരത്തിന്റേതായി ഉടൻ പുറത്തിറങ്ങാനുണ്ട്.