
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് ബിജെപി.
കോണ്‍ഗ്രസ് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്ന് പികെ കൃഷ്ണ ദാസ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്നും കൃഷ്ണദാസ് പ്രതികരിച്ചു.
ആദ്യ രണ്ട് കേസുകളിലും മുൻകൂർജാമ്യം ലഭിച്ച രാഹുല്‍ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്ബത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപില്‍ രാഹുലിനെ ചോദ്യം ചെയ്തു. ഉടൻ തിരുവല്ല മജിസ്ട്രേറ്റ് മുന്നില്‍ ഹാജരാക്കും.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കല്‍ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാമത്തെ ബലാത്സംഗ കേസ്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതി നല്‍കിയ യുവതി തിരുവല്ല സ്വദേശിയെന്ന് വിവരം. ഇപ്പോള്‍ വിദേശത്തുള്ള യുവതി വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പൊലീസില്‍ മൊഴി നല്‍കിയത്. ആദ്യ രണ്ടു പരാതികളിലേതുപോലെ തന്നെ ബലാത്സംഗവും പീഡനവും ഭീഷണിയുമാണ് മൂന്നാമത്തെയും പരാതിയിലുള്ളത്.
വിവാഹിതയായ യുവതി ആണ് രാഹുല്‍ ക്രൂരമായ ലൈംഗിക പീഡനവും സാമ്ബത്തിക ചൂഷണവും നടത്തിയെന്ന് ഇ മെയില്‍ വഴി പരാതി നല്‍കിയത്. വിവാഹബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന സമയത്താണ് രാഹുല്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടതെന്നും പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ഒരു കുഞ്ഞ് വേണം എന്നും കുഞ്ഞുണ്ടായാല്‍ വീട്ടില്‍ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമില്‍ എത്തിയപാടെ ഒരു വാക്ക് പോലും പറയാതെ കടന്നാക്രമിച്ചു. നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം എന്ന് പരാതിക്കാരി പറയുന്നു. മുഖത്ത് അടിക്കുകയും ദേഹമാകെ മുറിവുണ്ടാകുകയും ചെയ്തു. ഗർഭിണിയായ വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മറ്റ് ആരുടെ എങ്കിലും കുഞ്ഞാകും എന്ന് അധിഷേപിക്കുകയും ചെയ്തു. അതില്‍ മനം നൊന്ത് താൻ ഡിഎൻഎ പരിശോധനക്ക് തയ്യാറായെന്നും പരാതിയിലുണ്ട്.



